
കൂത്താട്ടുകുളം: കേരള ആർട്ടിസാൻസ് യൂണിയൻ കൂത്താട്ടുകുളം ഏരിയാ സമ്മേളനം സി.ഐ.ടി.യു ഏരിയാ സെക്രട്ടറി കെ.പി.സലിം ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയാ പ്രസിഡന്റ്
സി.എൻ.പ്രഭകുമാർ അദ്ധ്യക്ഷനായി. സി.പി.എം ഏരിയാ സെക്രട്ടറി പി.ബി.രതീഷ് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷാ വിജയികൾക്ക് അവാർഡ് വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.എസ്.മോഹനൻ, സി.ആർ.കൃഷ്ണൻ,സണ്ണി കുര്യാക്കോസ്, ഫെബീഷ് ജോർജ്, അനിൽ കരുണാകരൻ,കെ.ആർ.സുകുമാരൻ, വി.ആർ.അജയകുമാർ, കെ.ജി.രവി,
തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ സി.എൻ.പ്രഭകുമാർ (പ്രസിഡന്റ്) സി.ആർ.കൃഷ്ണൻ (സെക്രട്ടറി)
പി.കെ.പുഷ്പൻ (ട്രഷറർ).