
കിഴക്കമ്പലം: ചക്കാലമുകൾ സൺറൈസ് റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ക്ലാസ് കുന്നത്തുനാട് പൊലീസ് ഇൻസ്പെക്ടർ വി.പി. സുധീഷ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് സാബു വർഗീസ് അദ്ധ്യക്ഷനായി. റിട്ട.ജില്ലാ എംപ്ലോയ്‌മെന്റ്ഓഫീസർ ബെന്നി മാത്യു ക്ലാസെടുത്തു. രക്ഷാധികാരി ബിനോയ് കുര്യൻ പോൾ, സെക്രട്ടറി തോമസ് ബേബി, പഞ്ചായത്ത് അംഗം ലവിൻ ജോസഫ്, എം.എ. ചന്ദ്രൻ, പ്രസാദ് പുളിമൂട്ടിൽ തുടങ്ങിയവർ സംസാരിച്ചു.