 
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷന് സമീപം കാൽനൂറ്റാണ്ടിലധികമായി വിഭാവനം ചെയ്തിരിക്കുന്ന നിർദിഷ്ട ബസ് ടെർമിനൽ നടപ്പിലാക്കുവാനുള്ള നടപടി സ്വീകരിക്കണമെന്ന് ട്രുറ മദ്ധ്യമേഖലാ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.
മെട്രോ റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോൾ ബസ് ടെർമിനൽ കൂടി യാഥാർത്ഥ്യമായിരുന്നെങ്കിൽ നഗരത്തിന്റെ വികസനത്തിന് ആക്കം കൂട്ടുമായിരുന്നെന്ന് വാർഷിക സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ പറയുന്നു. മേഖലാ സമ്മേളനം ട്രുറ ചെയർമാൻ വി.പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എം. രവി. അദ്ധ്യക്ഷനായിരുന്നു. പത്താം ക്ലാസ്, പ്ലസ് ടു, പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്, എ വൺ നേടിയ കുട്ടികളെയും എൽ.എൽ.ബി, സി.എ. പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെയും അനുമോദിച്ചു. ട്രുറ കൺവീനർ വി.സി. ജയേന്ദ്രൻ, കെ.എൻ. രഘുനാഥ്, എസ്.കെ. ജോയി, ഗോകുൽ ദാസ് എറിയാട്ട്, ജയിംസ് മാത്യു, പോൾ മാഞ്ഞുരാൻ, എ.ടി. ജോസഫ്, പി.എം. വിജയൻ, എം. എസ്. നായർ, സി.എസ്. മോഹനൻ, ഡി. മനോഹരൻ, ഏ. ശേഷാദ്രി, കെ.ബാലചന്ദ്രൻ, എം.വി.മേരി തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികൾ: എം. രവി (പ്രസിഡന്റ്), ബാബു മുല്ലക്കര, വേണുഗോപാൽ കെ.എം, ആർ. പ്രതാപചന്ദ്രൻ (വൈസ് പ്രസിഡന്റ്മാർ), കെ.ബാലചന്ദ്രൻ (സെക്രട്ടറി), ജയിംസ് മാത്യു, കെ. പത്മനാഭൻ, വി. മോഹൻ (ജോ. സെക്രടറിമാർ), ഗോകുൽ ദാസ് എറിയാട്ട് (ട്രഷറർ).