award

രാമമംഗലം: ഭാരത് സേവക് സമാജ് നൽകുന്ന ഭാരത് സേവക് ബഹുമതി രാമമംഗലം രസായന ആയുർവേദ സെന്റർ ചീഫ് ഫിസിഷ്യനും ചീഫ് ടെക്‌നിക്കൽ ഓഫീസറുമായ ഡോ. വി. മാധവചന്ദ്രന് ലഭിച്ചു. രാഷ്ട്രനിർമ്മാണ പ്രക്രിയയിൽ ബി.എസ്.എസിന്റെ ലക്ഷ്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും സജീവമാക്കുന്നതിനും സംഭാവന നൽകിയ പരിശ്രമങ്ങൾ, വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങൾ, വിവിധ മേഖലകളിലെ ശ്രദ്ധേയമായ പ്രകടനം എന്നിവ കണക്കിലെടുത്താണ് ബഹുമതി നൽകിയത്. ബി.എസ്.എസ് ദേശീയ ചെയർമാൻ ഡോ. ബി.എസ്. ബാലചന്ദ്രൻ ബഹുമതി കൈമാറി.