കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിലെ വിവിധ സ്‌കൂളുകളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ദിശയുടെ ചാന്ദ്രോത്സവം വടവുകോട് ഗവ. എൽ.പി സ്‌കൂളിൽ നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. അശോകകുമാർ ഉദ്ഘാടനം ചെയ്തു. ഉഷ വേണുഗോപാൽ, കെ. രാധാകൃഷ്ണ മേനോൻ, എം.കെ. രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പ്രൊഫ. പി.ആർ. രാഘവൻ, എ. അജയകുമാർ എന്നിവർ ക്ലാസ് നയിച്ചു.