കോലഞ്ചേരി: വനിത ശിശുവികസന വകുപ്പ് വടവുകോട് ഐ.സി.ഡി.എസിന്റെ നേതൃത്വത്തിൽ പൂതൃക്ക പഞ്ചായത്തിലെ തമ്മാനിമറ്റം വർണക്കൂട്ട് ക്ലബിലെ കുട്ടികൾ ലഹരിവിരുദ്ധസന്ദേശ ഫ്ളാഷ് മോബ് സംഘടിപ്പിച്ചു. പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വർഗീസ് ഉദ്ഘാടനം ചെയ്തു. ഐ.സി.ഡി.എസ് സൂപ്പർവൈസർ ചിഞ്ചു ആർ. നായർ, കൗൺസിലർമാരായ ഷീന, ശ്രീജ, ജിൻസി, ആൻസി തുടങ്ങിയവർ സംസാരിച്ചു.