മൂവാറ്റുപുഴ: മഞ്ഞള്ളൂർ പഞ്ചായത്തിലെ വാഴക്കുളത്ത് നിർമ്മാണം പൂർത്തിയായ സംസ്ഥാനത്തെ ആദ്യത്തെ വയോജന പാർക്ക് ഇതുവരെ പൊതുജനത്തിന് തുറന്നുനൽകിയില്ല.

2020 ലാണ് വയോജന പാർക്ക് സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ 50 ലക്ഷം രൂപ അനുവദിച്ചത്. വാഴക്കുളം ടൗണിനോട് ചേർന്ന് തൊടുപുഴ റൂട്ടിൽ വാഴക്കുളം ചിറയ്ക്ക് സമീപമാണ് സ്ഥലം കണ്ടെത്തിയത്. 50 സെന്റിലാണ് വയോജന പാർക്ക് ഒരുങ്ങിയിട്ടുള്ളത്. മുതിർന്നവർക്കുള്ള വിശ്രമകേന്ദ്രത്തിൽ നടപ്പാത, ഇരിപ്പിടങ്ങൾ, ടോയ്ലറ്റുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ട്. പ്രദേശവാസികൾക്കും യാത്രക്കാർക്കും ഉൾപ്പെടെയുള്ളവർക്ക് പ്രയോജനപ്രദമായ വയോജന പാർക്ക് എത്രയും വേഗം തുറന്ന് നൽകണമെന്ന് മുൻ.എം.എൽ.എ എൽദോ എബ്രഹാം ആവശ്യപ്പെട്ടു.