കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) വിവിധ ഗവേഷണ പദ്ധതികളിൽ ഗവേഷകരുടെയും പ്രൊജക്ട് സ്റ്റാഫിന്റെയും ഒഴിവുകളിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി 31വരെ നീട്ടി. ഒരു വർഷത്തേക്കോ ഗവേഷണ പദ്ധതികൾ തീരുന്നതുവരെയോ കരാർ അടിസ്ഥാനത്തിലാണ് നിയമനം. സീനീയർ റിസർച്ച് ഫെല്ലോ (ഒഴിവുകൾ 17), പ്രൊജക്ട് സയന്റിസ്റ്റ് (2), ടെക്‌നിക്കൽ അസിസ്റ്റന്റ് (8), പ്രൊജക്ട് അസോസിയേറ്റ് (4), ഫീൽഡ് അസിസ്റ്റന്റ് (1), ലാബോറട്ടറി ഇൻചാർജ് (1) എന്നീ ഒഴിവുകളാണുള്ളത്. project.recruit@kufos.ac.in എന്ന ഇ മെയിൽ വിലാസത്തിൽ അപേക്ഷിക്കണം. വിശദ വിവരങ്ങൾക്ക് www.kufos.ac.in സന്ദർശിക്കുക.