p

കൊച്ചി: കളമശേരി ബസ് കത്തിക്കൽ കേസിൽ കോടതിയിൽ കുറ്റംസമ്മതിച്ച ഒന്നാംപ്രതി കണ്ണൂർ തയ്യിൽ ബിദുൽ ഹിലാൽ വീട്ടിൽ തടിയന്റവിട നസീർ, അഞ്ചാംപ്രതി പെരുമ്പാവൂർ ഫയർസ്റ്റേഷന് പടിഞ്ഞാറുവശം പുതുക്കാടൻവീട്ടിൽ സാബിർ ബുഹാരി എന്നിവർക്ക് ഏഴുവർഷം കഠിനതടവും 2.35 ലക്ഷംരൂപ പിഴയും ഏഴാംപ്രതി വടക്കൻപറവൂർ മക്കാനിഭാഗം ചിറ്റാറ്റുകര കിഴക്കേത്തോപ്പിൽ വീട്ടിൽ താജുദ്ദീന് ആറുവർഷം കഠിനതടവും 1.60 ലക്ഷംരൂപ പിഴയും ശിക്ഷവിധിച്ചു. എറണാകുളത്തെ പ്രത്യേക എൻ.ഐ.എ കോടതിയാണ് ശിക്ഷവിധിച്ചത്.

മൂവർക്കും വിവിധ വകുപ്പുകളിലായി 35വർഷത്തിലേറെ തടവുശിക്ഷ വിധിച്ചെങ്കിലും ശിക്ഷഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാലാണ് ശിക്ഷാകാലാവധി യഥാക്രമം ഏഴും ആറും വർഷമായി കുറഞ്ഞത്. പ്രതികൾ റിമാൻഡിൽ കഴിഞ്ഞ കാലയളവ് ശിക്ഷയിൽ ഇളവുചെയ്യാമെന്ന് വിധിയിൽ പറയുന്നു. ഇതിനകം തടിയന്റവിട നസീർ 12 വർഷവും സാബിൽ ബുഹാരി 10 വർഷവും താജുദ്ദീൻ എട്ടുവർഷവും തടവുശിക്ഷ അനുഭവിച്ച സാഹചര്യത്തിൽ കേസിൽ കൂടുതൽ ശിക്ഷ അനുഭവിക്കേണ്ടി വരില്ല. ബംഗളൂരു സ്ഫോടനക്കേസിലടക്കം മൂന്നുപേരും പ്രതികളായതിനാൽ ജയിലിൽനിന്ന് പുറത്തിറങ്ങാനാവില്ല.

കേസിൽ വിചാരണ തുടങ്ങാനുള്ള നടപടികൾക്കിടെയാണ് പ്രതികൾ കുറ്റംസമ്മതിച്ച് ശിക്ഷ ഏറ്റുവാങ്ങാൻ തയ്യാറായത്. നേരത്തെ മറ്റൊരുപ്രതി നോർത്ത് പറവൂർ വെടിമറ സ്വദേശി കെ.എ. അനൂബ് കുറ്റംസമ്മതിച്ച് ശിക്ഷ ഏറ്റുവാങ്ങിയിരുന്നു. ആറുവർഷമായിരുന്നു ഇയാൾക്ക് വിധിച്ച ശിക്ഷ. 2021 ജൂലായിൽ വിധി പറയുമ്പോൾ അനൂബ് അഞ്ചുവർഷം തടവുശിക്ഷ പൂർത്തിയാക്കിയിരുന്നു.

2005 സെപ്തംബർ ഒമ്പതിനാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കോയമ്പത്തൂർ സ്ഫോടനക്കേസിൽ പ്രതിയായ അബ്ദുൾ നാസർ മഅ്ദനിയെ ജയിൽ മോചിതനാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ തമിഴ്‌നാട് സർക്കാരിന്റെ ബസ് കത്തിക്കുകയായിരുന്നു. എറണാകുളത്തുനിന്ന് സേലത്തേക്ക് പുറപ്പെട്ട ബസ് രാത്രി 9.30ന് തോക്കുചൂണ്ടി തട്ടിയെടുത്ത പ്രതികൾ യാത്രക്കാരെ വഴിയിലിറക്കിയശേഷം കളമശേരി എച്ച്.എം.ടിക്ക് സമീപം കൊണ്ടുപോയി കത്തിച്ചു. മഅ്ദനിയുടെ ഭാര്യ സൂഫിയ മഅ്ദനിയുൾപ്പെടെ 13 പ്രതികളാണ് കേസിലുള്ളത്. മറ്റു പ്രതികളുടെ വിചാരണ ഉടൻ തുടങ്ങും.

കുറ്റകൃത്യത്തിൽ ഏതെങ്കിലും നിരോധിക്കപ്പെട്ട സംഘടനയ്ക്ക് പങ്കുള്ളതായി കരുതുന്നില്ലെന്ന് എൻ.ഐ.എ കോടതി ജഡ്‌ജി കെ. കമനീസിന്റെ വിധിയിൽ പറയുന്നു. കുറ്റകൃത്യം ചെയ്യുമ്പോൾ പ്രതികൾക്ക് ചെറുപ്പമായിരുന്നു. കുടുംബ സാഹചര്യമുൾപ്പെടെ കണക്കിലെടുത്താണ് ശിക്ഷയെന്നും വിധിന്യായത്തിൽ വ്യക്തമാക്കി.

സർക്കാരിനെതിരെ യുദ്ധംചെയ്യാനുള്ള ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, തീവ്രവാദ പ്രവർത്തനം, തീവ്രവാദ പ്രവർത്തനത്തിനുള്ള ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ, പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. പ്രതികൾ ഭീഷണിപ്പെടുത്താൻ ഉപയോഗിച്ചിരുന്ന തോക്ക് കണ്ടെടുക്കാൻ കഴിഞ്ഞിരുന്നില്ല. 31 യാത്രക്കാരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. 2010ലാണ് കുറ്റപത്രം സമർപ്പിച്ചത്.

ദു​രി​ത​ങ്ങ​ൾ​ ​ഏ​റ്റു​പ​റ​ഞ്ഞ് ​പ്ര​തി​കൾ
ശി​ക്ഷാ​ ​ഇ​ള​വി​ന് ​അ​പേ​ക്ഷി​ച്ചു

നി​യ​മ​കാ​ര്യ​ ​ലേ​ഖ​കൻ

കൊ​ച്ചി​:​ ​ക​ള​മ​ശേ​രി​ ​ബ​സ് ​ക​ത്തി​ക്ക​ൽ​ ​കേ​സി​ൽ​ ​ശി​ക്ഷ​വി​ധി​ക്കു​ന്ന​തി​നു​മു​മ്പ് ​കു​ടും​ബ​സാ​ഹ​ച​ര്യ​ങ്ങ​ളും​ ​ത​ങ്ങ​ൾ​ ​നേ​രി​ടു​ന്ന​ ​ദു​രി​ത​ങ്ങ​ളും​ ​ഏ​റ്റു​പ​റ​ഞ്ഞ് ​പ്ര​തി​ക​ൾ​ ​ശി​ക്ഷാ​ ​ഇ​ള​വി​നാ​യി​ ​അ​പേ​ക്ഷി​ച്ചു.​ ​ശി​ക്ഷ​ ​വി​ധി​ക്കു​ന്ന​തി​നു​മു​മ്പ് ​മൂ​ന്ന് ​പ്ര​തി​ക​ളോ​ടും​ ​എ​ന്തെ​ങ്കി​ലും​ ​പ​റ​യാ​നു​ണ്ടോ​യെ​ന്ന് ​കോ​ട​തി​ ​ആ​രാ​ഞ്ഞി​രു​ന്നു.
12​ ​വ​ർ​ഷ​മാ​യി​ ​ജ​യി​ലി​ൽ​ ​ക​ഴി​യു​ന്ന​ ​ത​നി​ക്ക് ​കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി​ ​ഇ​ട​പ​ഴ​കാ​ൻ​ ​ക​ഴി​യാ​താ​യി​ട്ട് ​വ​ർ​ഷ​ങ്ങ​ളാ​യെ​ന്ന് ​ത​ടി​യ​ന്റ​വി​ട​ ​ന​സീ​ർ​ ​വ്യ​ക്ത​മാ​ക്കി.​ ​രോ​ഗ​ബാ​ധി​ത​യാ​യ​ ​അ​മ്മ​യെ​ ​നോ​ക്കാ​ൻ​ ​ആ​രു​മി​ല്ലെ​ന്നും​ ​കു​ട്ടി​ക​ളു​ടെ​കാ​ര്യം​ ​നോ​ക്കാ​നോ​ ​പി​താ​വെ​ന്ന​ ​നി​ല​യി​ൽ​ ​അ​വ​രോ​ടു​ള്ള​ ​ക​ട​മ​ ​നി​ർ​വ​ഹി​ക്കാ​നോ​ ​ക​ഴി​യു​ന്നി​ല്ലെ​ന്നും​ ​ത​ടി​യ​ന്റ​വി​ട​ ​ന​സീ​ർ​ ​പ​റ​ഞ്ഞു.​ ​കു​റ​ഞ്ഞ​ശി​ക്ഷ​ ​ന​ൽ​ക​ണ​മെ​ന്നും​ ​അ​പേ​ക്ഷി​ച്ചു.
ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് ​മൂ​ന്നു​വ​ർ​ഷ​മാ​യി​ ​ചി​കി​ത്സ​യി​ലാ​ണെ​ന്ന് ​സാ​ബി​ർ​ ​ബു​ഹാ​രി​ ​വ്യ​ക്ത​മാ​ക്കി.​ ​ആ​ൻ​ജി​യോ​പ്ളാ​സ്റ്റി​ക്ക് ​സാ​ബി​ർ​ ​വി​ധേ​യ​നാ​യി​ട്ടു​ണ്ടെ​ന്നും​ ​കോ​ട​തി​യി​ൽ​ ​പ​റ​ഞ്ഞു.​ 75​ ​വ​യ​സു​ള്ള​ ​പി​താ​വും​ ​ഹൃ​ദ്റോ​ഗി​യാ​ണ്.​ 70​ ​വ​യ​സു​ള്ള​ ​അ​മ്മ​യെ​യും​ ​ഭാ​ര്യ​യും​ ​കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന​ ​കു​ടും​ബ​ത്തെ​യും​ ​പോ​റ്റു​ന്ന​ത് ​പി​താ​വാ​ണ്.​ ​അ​ദ്ദേ​ഹ​ത്തി​ന് ​ഏ​റെ​ക്കാ​ലം​ ​കു​ടും​ബം​ ​നോ​ക്കാ​നാ​വി​ല്ലെ​ന്നും​ ​സാ​ബി​ർ​ ​വ്യ​ക്ത​മാ​ക്കി.​ ​മാ​താ​പി​താ​ക്ക​ൾ​ ​മ​രി​ച്ചു​പോ​യെ​ന്നും​ ​ഭാ​ര്യ​യും​ ​പെ​ൺ​മ​ക്ക​ളു​മു​ള്ള​ ​കു​ടും​ബം​ ​നോ​ക്കേ​ണ്ട​ ​ഉ​ത്ത​ര​വാ​ദി​ത്വം​ ​ത​നി​ക്കാ​ണെ​ന്നും​ ​ഏ​ഴാം​പ്ര​തി​ ​താ​ജു​ദ്ദീ​ൻ​ ​വി​ശ​ദീ​ക​രി​ച്ചു.​ ​പ​ര​മാ​വ​ധി​ ​കു​റ​ഞ്ഞ​ശി​ക്ഷ​ ​ന​ൽ​ക​ണ​മെ​ന്നാ​ണ് ​ഇ​വ​ർ​ ​ആ​വ​ശ്യ​പ്പെ​ട്ട​ത്.