
മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം 726-ാം നമ്പർ കടാതി ശാഖയുടെ ആഭിമുഖ്യത്തിലെ അന്നം- ഔഷധം പദ്ധതിയുടെ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് വി.കെ.നാരായണൻ നിർവഹിച്ചു. ശാഖാ പ്രസിഡന്റ് കെ.എസ്. ഷാജി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എസ്.ഷാജി സ്വാഗതം പറഞ്ഞു. യൂണിയൻ സെക്രട്ടറി അഡ്വ.എ.കെ.അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. ഡോ.ഇ.സജീവ് കുമാർ ക്ലാസെടുത്തു. ഡോ.അബ്ദുൾ അർഷാദ് വെൽനസ് പ്രൊഡക്ട് പരിചയപ്പെടുത്തി. എം.എസ്.അനീഷ് സദസിനെ പരിചയപ്പെടുത്തി. യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം എം.എസ്.വിൽസൻ, യൂണിയൻ കമ്മിറ്റി അംഗം എ.സി.പ്രതാപചന്ദ്രൻ, ശാഖാ കമ്മിറ്റി അംഗങ്ങളായ അനുസോമൻ, എം.കെ.ബാബു, എം.എൻ.സജി, എം.ആർ.വിജയൻ, എം.ആർ.സമജ്, എൻ.എം.മനോജ്, സീമ അശോകൻ, അഡ്വ.ദിലീപ് എസ്.കല്ലാർ എന്നിവർ സംസാരിച്ചു. ഉച്ചയ്ക്ക് 1ന് ഗുരുമന്ദിരത്തിൽ ഔഷധസദ്യ നടത്തി. തുടർന്ന് ജീവിതശൈലി രോഗങ്ങൾ എന്ന വിഷയത്തിൽ സെമിനാർ നടത്തി.