11
കാക്കനാട് അപകടാവസ്ഥയിലായ പാലം ഉമ തോമസിന്റെ നേതൃത്വത്തിൽ സന്ദർശിക്കുന്നു

തൃക്കാക്കര: പാലാരിവട്ടം കുമാരപുരം റോഡിൽ പുറവങ്കര ഫ്ലാറ്റിനുമുൻപിൽ അപകടാവസ്ഥയിലായ അത്താണി പാലം (ചേലക്കാട് നടപ്പാലം) പാലത്തിൽ ഉമ തോമസ് എം.എൽ.എയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. നടത്തിയത്. കാക്കനാട് എറണാകുളം ഭാഗത്തുള്ളവർ മൂവാറ്റുപുഴ അടക്കമുള്ള കിഴക്കൻ മേഖലയിലേക്ക് യാത്ര ചെയ്യുവാൻ ഉപയോഗിക്കുന്ന നൂറുകണക്കിന് വാഹനങ്ങൾ യാത്ര ചെയ്യുന്ന പ്രധാനപ്പെട്ട റോഡ് ആയ പി.കെ റോഡിൽ സ്ഥിതിചെയ്യുന്ന ചെറിയ കലുങ്ക് പോലുള്ള ഈ പാലം ഏതുനിമിഷവും തകർന്നുവീഴാവുന്ന അവസ്ഥയി​ലാണ്. ജനപ്രതി​നിധികളും പ്രദേശവാസികളും പി.ഡബ്ല്യു.ഡി ബ്രിഡ്ജസ്റ്റ് വിഭാഗം ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചക്കൊടുവിൽ ഇരുവശത്തും സ്ഥലം ഏറ്റെടുത്ത് പാലം വീതിയും ഉയരവും കൂട്ടി നിർമ്മിക്കാൻ തീരുമാനിച്ചു.

സമീപത്തെ ഫ്ലാറ്റ് ഉടമകൾ സ്ഥലം സൗജന്യമായി നൽകാമെന്ന് അറിയിച്ചതായി എം.എൽ.എ പറഞ്ഞു.തൊട്ടടുത്തുള്ള സ്ഥലം ഉടമകളുടെ യോഗം വിളിക്കാനും തീരുമാനിച്ചു.പാലം നിർമ്മിക്കാൻ മൂന്ന് കോടിരൂപ അനുവദിക്കാമെന്ന് ഉമ തോമസ് എം.എൽ.എ പറഞ്ഞു. അപകടവസ്ഥയിൽ ആയ അറ്റകുറ്റപ്പണി അടിയന്തരമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് മുഖ്യമന്ത്രിക്ക് കത്ത് കൊടുക്കുമെന്നും ഉമ തോമസ് പറഞ്ഞു.
നഗരസഭാ സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻമാരായ നൗഷാദ് പല്ലച്ചി,സ്മിതാ സണ്ണി,കൗൺസിലർ സി.സി ബിജു , മുൻ നഗര സഭാദ്ധ്യക്ഷ എം.ടി ഓമന, റഫീക്ക് പൂതേലി റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ രഞ്ജു ചാലി പീറ്റർ കുര്യൻ, മുഹമ്മദ് സി.യു, ബാലകൃഷ്ണൻ, വിമൽ മാത്യു, പുറുവങ്കര ഫ്ലാറ്റ് പ്രതിനിധികളും പി.ഡബ്ല്യു.ഡി ബ്രിഡ്ജസ് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് മായ, റോഡ്സ് അസിസ്റ്റൻറ് എൻജിനി​യർ സജിത്ത് എന്നിവരും പങ്കെടുത്തു.