
കോലഞ്ചേരി: കരൾ പാതിപകുത്ത് നൽകാൻ മകനുണ്ട്. പദ്മകുമാറിന്റെ ശസ്ത്രക്രിയയ്ക്ക് ഇനി സുമനസുകൾ കനിയണം. കൈതക്കാട് മഹാവിഷ്ണു ക്ഷേത്രത്തിൽ കഴകം ജീവനക്കാരനായ പുന്നോർക്കോട് വടക്കേവാര്യത്ത് കെ.പദ്മകുമാറാണ് ചികിത്സാ സഹായം തേടുന്നത്. കഴിഞ്ഞ മൂന്നു വർഷമായി ഗുരുതരമായ ലിവർ സീറോസിസ് ബാധിതനായി ചികിത്സയിലാണ് പദ്മകുമാർ. മൂന്നുമാസം മുമ്പ് നടത്തിയ സ്‌കാനിംഗിൽ കരളിൽ ട്യൂമർ ഉള്ളതായി കണ്ടെത്തി. കരൾ മാറ്റി വയ്ക്കുകയല്ലാതെ മറ്റു വഴിയില്ല. ആലുവ രാജഗിരി ആശുപത്രിയിലാണ് ചികിത്സ.
ഓടക്കാലി കെ.എം.പി പോളിടെക്നിക് വിദ്യാർത്ഥിയായ മകൻ പദ്മരാജിന്റെ കരളാണ് പദ്മകുമാറിന് നൽകുന്നത്.
ഭാര്യ രാജലക്ഷ്മിയും മറ്റ് രണ്ട് കുട്ടികളുംകൂടെ അടങ്ങുന്ന നിർദ്ധന കുടുംബം ചികിത്സാ ചെലവ് കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടുകയാണ്. അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ കൺവീനറായി ചികിത്സാ സഹായനിധി രൂപീകരിച്ചിരുന്നു. പഴന്തോട്ടം ഫെഡറൽ ബാങ്കിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ- 13120200003367, ഐ.എഫ്.എസ്.സി കോഡ്- FDRL 0001312. യു.പി.ഐ ഐ.ഡി pkcs367@fbi.