പെരുമ്പാവൂർ: എറണാകുളം ജില്ലാ മഹല്ല് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 15 വൈകിട്ട് 3ന്സ്വാതന്ത്ര്യ സംരക്ഷണറാലിയും സമ്മേളനവും സംഘടിപ്പിക്കും. പെരുമ്പാവൂർ ബോയ്‌സ് ഹൈസ്‌കൂൾ പരിസരത്ത് നിന്ന് ആരംഭിക്കുന്ന റാലി പെരുമ്പാവൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ സമാപിക്കും. തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ മത പണ്ഡിതന്മാരും സാമൂഹിക പ്രവർത്തകരും സംസാരിക്കും. ജില്ലാ മഹല്ല് കൂട്ടായ്മ ചെയർമാൻ മുഹമ്മദ് വെട്ടത്ത്, വർക്കിംഗ് ചെയർമാൻ ഷരീഫ് പുത്തൻപുര, ടി.എ.മുജീബ് റഹ്‌മാൻ തച്ചള്ളത്ത്, സി.കെ.അമീർ, സി.വൈ.മീരാൻ, അഡ്വ.അനീസ് ഫായിസ്, എം.എം. നാദിർഷ, അബ്ദുൽ ജമാൽ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.