cricket
രാപ്പകൽ ക്രിക്കറ്റ് മത്സരത്തിൽ വിജയികളായ അറ്റ്ലസ് യൂ.ടി.സി കുവൈറ്റ് ടീം സംഘാടകർക്കൊപ്പം

കൊച്ചി: കേരള മർച്ചന്റ്സ് ചേംബർ ഒഫ് കൊമേഴ്‌സ് സംഘടിപ്പിച്ച ഇരുപതാമത് രാപ്പകൽ ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റിൽ അറ്റ്ലസ് യു.ടി.സി കുവൈറ്റ് ജേതാവായി. മൂന്നുലക്ഷംരൂപയും ട്രോഫിയും സമ്മാനങ്ങളും ജേതാക്കൾ നേടി. ഐ.സി.സി പൂക്കോട്ടുപാടമാണ് രണ്ടാം സ്ഥാനക്കാർ.

കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 40 ടീമുകൾ പങ്കെടുത്തു. എറണാകുളം എം.ഇ.സി സെന്റ്പോൾസാണ് മികച്ച ടീം. കണ്ണൂർ എം.ആർ.സി ഹോട്ട്പോട്ടാണ് ബെസ്റ്റ് പ്രോമിസിംഗ് ടീം. ഫാർസീനാണ് പ്ലെയർ ഒഫ് ദി ടൂർണമെന്റ്. കൃഷ്ണ സാത് വൂട്ടെ ബെസ്റ്റ് ബാറ്റ്സ്‌മാൻ.

സമാപന സമ്മേളനം ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള സമ്മാനം കേരള ക്രിക്കറ്റ് ടീം ക്യാപ്ടൻ സച്ചിൻ ബേബി സമ്മാനിച്ചു. ചടങ്ങിൽ കെ.എം.സി.സി പ്രസിഡന്റ് കെ.എം. മുഹമ്മദ് സഗീർ അദ്ധ്യക്ഷത വഹിച്ചു.