പെരുമ്പാവൂർ: ഐരാപുരം റബർ പാർക്കിലെ ട്രേഡ് യൂണിയനായ ഐരാപുരം ജനറൽ വർക്കേഴ്സ് യൂണിയന്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമവും ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. തമ്പാൻ തോമസിന് സ്വീകരണവും നൽകി. മുതിർന്ന തൊഴിലാളികളായയ ഇബ്രാഹിം കൊറ്റനാട്ടുപാറ, ചിന്നമ്മ എബ്രഹാം എന്നിവരെയും എസ്.എസ്.എൽ.സി വിദ്യാർത്ഥികളെയും ആദരിച്ചു. അഡ്വ. തമ്പാൻ തോമസ് യോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ.എം. അലി അദ്ധ്യക്ഷത വഹിച്ചു. എച്ച്.എം.എസ് സംസ്ഥാന സെക്രട്ടറി ടോമി മാത്യു, അഡ്വ, സിറാജ് കാരോളി, ഹമീദ് പട്ടത്ത്, എം.പി. മുഹമ്മദ്, സി.എം. അബ്ദുൽ ഖാദർ തുടങ്ങിയവർ സംസാരിച്ചു.