
പറവൂർ: ബേക്കേഴ്സ് അസോസിയേഷൻ പറവൂർ മണ്ഡലം കൺവെൻഷനും കുടുംബസംഗമവും നഗരസഭാ ചെയർപേഴ്സൺ വി.എ.പ്രഭാവതി ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് ഹബീബ് അദ്ധ്യക്ഷത വഹിച്ചു. ഏറ്റവും വലിയ കേക്ക് നിർമ്മിച്ചതിന് ഗിന്നസ് റെക്കാഡ് ലഭിച്ച അഞ്ച് ബേക്കറികൾക്കുള്ള ഗിന്നസ് സർട്ടിഫിക്കറ്റുകൾ ചെയർപേഴ്സൺ സമ്മാനിച്ചു. ഐ.ബി.എഫ് പ്രസിഡന്റ് പി.എം. ശങ്കരൻ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ പ്രതിപക്ഷ നേതാവ് ടി.വി.നിഥൻ, സംസ്ഥാന നേതാക്കളായ വിജേഷ് വിശ്വനാഥ്, റോയൽ നൗഷാദ്, ബിജു പ്രേംശങ്കർ, ബേക്ക്സ് മണ്ഡലം ജനറൽ പ്രസിഡന്റ് ഇ.എസ്.ബോസ് അമ്മാസ്, സെക്രട്ടറി പി.എസ്. ശിവദാസ്, എ. നൗഷാദ്, വി.പി.അബ്ദുൾ സലിം, പി.എം.ദേവരാജൻ, പി.എ.നാരായണൻകുട്ടി എന്നിവർ സംസാരിച്ചു. പറവൂർ ഫുഡ് സേഫ്റ്റി ഓഫീസർ എം.എൻ.ഷംസിയ ക്ളാസെടുത്തു. വിദ്യാഭ്യാസ പുരസ്കാരദാനം, മുതിർന്ന അംഗങ്ങളെ ആദരിക്കൽ, അംഗത്വ കാർഡ് വിതരണം, സർട്ടിഫിക്കറ്റ് വിതരണം എന്നിവ നടന്നു. ഭാരവാഹികളായി പി.എസ്. ശിവദാസ് (പ്രസിഡന്റ്) ശ്രീജിത്ത് (ജനറൽ സെക്രട്ടറി) ഇസ്മയിൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
ബേക്കേഴ്സ് അസോസിയേഷൻ പറവൂർ മണ്ഡലം കൺവെൻഷനും കുടുംബസംഗമവും നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി ഉദ്ഘാടനം ചെയ്യുന്നു