കുറുപ്പംപടി: അങ്കണവാടി കുട്ടികൾക്ക് തിങ്കൾ,വ്യാഴം ദിവസങ്ങളിൽ പാലും ചൊവ്വ, വെള്ളി ദിവസങ്ങളിൽ മുട്ടയും നൽകുന്ന "പോഷക ബാല്യം " പദ്ധതിയുടെ വേങ്ങൂർ പഞ്ചായത്തുതല ഉദ്ഘാടനം ചൂരത്തോട് അങ്കണവാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശിൽപ്പ സുധീഷ് നിർവഹിച്ചു. ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ചാക്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ കെ.എസ്.രമ്യ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ ഷിജോ, പഞ്ചായത്ത് അംഗങ്ങളായ ടി.ബിജു, പി.വി.പീറ്റർ, ജിനു ബിജു, വിനു സാഗർ, ശോഭന വിജയകുമാർ, ബേസിൽ കല്ലറയ്ക്കൽ എന്നിവർ സംസാരിച്ചു.