പറവൂർ: പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക് അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ 80 ശതമാനം മാർക്ക് നേടിയവർക്കും താലൂക്കിൽപ്പെട്ട സഹകരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ മക്കളിൽ എല്ലാ വിഷയങ്ങൾക്ക് എപ്ലസ് ലഭിച്ചവർക്കും ബാങ്ക് സ്കോളർഷിപ്പും പുരസ്കാരങ്ങളും നൽകുന്നു. വിദ്യാർത്ഥികളുടെ യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രം, സഹകരണ സ്ഥാപനങ്ങളുടെ പേരും അംഗത്വ വിവരങ്ങളും ഫോട്ടോയും സഹിതം 5നകം ബാങ്കിൽ അപേക്ഷിക്കണം. ഫോൺ: 0484- 2442255.