കാലടി: ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിൽ അങ്കണവാടി കുട്ടികൾക്ക് പാലും മുട്ടയും നൽകുന്ന പോഷകബാല്യം പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ്‌ കെ.സി. മാർട്ടിൻ നിർവഹിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സിന്ധു പാറപ്പുറത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ഷെബീർ അലി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.സി.ഉഷാകുമാരി, വാർഡ് അംഗം വി.എം.ഷംസുദ്ധീൻ, അനീഷ എന്നിവർ പ്രസംഗിച്ചു.