തൃക്കാക്കര: വരാപ്പുഴ അതിരൂപത യൂത്ത് കമ്മിഷന്റെ നേതൃത്വത്തിൽ കാക്കനാട് ചെമ്പുമുക്ക് സെന്റ് മൈക്കിൾസ് പാരീഷ് ഹാളിൽ സംഘടിപ്പിച്ച യുവജന സംഗമം ഇല്യൂമിനൈറ്റ് 2022 മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.വരാപ്പുഴ ആർച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി, ഉമ തോമസ് എം.എൽ.എ, സെന്റ് മൈക്കിൾസ് ഇടവക വികാരി ഫാ. ടൈറ്റസ് കുരിശുവീട്ടിൽ,യൂത്ത് കമ്മീഷൻ ഡയറക്ടർ ഫാ. ജിജു തിയ്യാടി, കെസിവൈഎം പ്രൊമോട്ടർ ഫാ.ഷിനോജ് ആറാഞ്ചേരി,യൂത്ത് കമ്മീഷൻ സെക്രട്ടറി ഫ്രാൻസീസ് ഷെൻസൺ, യൂത്ത് കോഡിനേറ്റർ സിബിൻ യേശുദാസ്,കെ.സി.വൈ.എം പ്രസിഡന്റ് ആഷ്ലിൻ പോൾ,
സി.എൽ.സി പ്രസിഡന്റ് തോബിയാസ് കൊർണേലി, ജീസസ് യൂത്ത് പ്രസിഡന്റ് നെൽസൺ പയസ് എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ മികവു തെളിയിച്ച അതിരൂപതയിലെ യുവപ്രതിഭകൾക്ക് സിനിമാതാരം ബാലു വർഗീസ് പുരസ്കാരങ്ങൾ വിതരണം ചെയ്തു. യൂത്ത് കമ്മിഷൻ പ്രസിദ്ധീകരിക്കുന്ന മാഗസിൻ ചടങ്ങിൽ പ്രകാശനം ചെയ്തു. സംഗീത സംവിധായകൻ അൽഫോൻസ് ജോസഫ് യുവജനങ്ങളുമായി സംവദിച്ചു.വരാപ്പുഴ അതിരൂപതയിലെ യുവജന സംഘടനകളായ കെസിവൈഎം , ജീസസ് യൂത്ത് , സിഎൽസി എന്നീ സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ കലാപരിപാടികളും ഡി. ജെ സാവിയോ നേതൃത്വം നൽകിയ സംഗീത വിരുന്നും യൂത്ത് മീറ്റിനോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. വരാപ്പുഴ അതിരൂപതയുടെ വിവിധ ഇടവകകളിൽ നിന്നും രണ്ടായിരത്തിലധികം പ്രതിനിധികൾ യുവജന സംഗമത്തിൽ പങ്കെടുത്തു.