municipal-jn-pipe-pottal-

പറവൂർ: മുനിസിപ്പൽ കവലയിൽ പൈപ്പ് പൊട്ടി വൻ കുഴിയായിമാറിയ സ്ഥലത്ത് നാട്ടുകാർ വാഴനട്ടു. നഗരത്തിലെ തിരക്കേറിയ പ്രധാന റോഡിനാണ് ഈ ദുരവസ്ഥ. ദിവസങ്ങളായി പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുകയാണ്. വാട്ടർ അതോറിറ്റി കുടിവെള്ള വിതരണത്തിനായി റോഡുകൾ കുഴിച്ച് സ്ഥാപിച്ചിട്ടുള്ള പൈപ്പാണ് അടിയ്ക്കടി പൊട്ടുന്നത്. റോഡ് പൊളിയുന്നതിന് പുറമെ ഗതാഗത തടസത്തിനും ഇതു കാരണമാകുന്നു. വെള്ളം കെട്ടിക്കിടക്കുന്നത് കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്നു. ചെറിയ തോതിൽ പൈപ്പ് പൊട്ടിയാൽ പൊതുമരാമത്ത് റോഡ്സ് വിഭാഗത്തിന്റെ അനുമതി വാങ്ങി വേണം റോഡ് കുഴിച്ച് നന്നാക്കാൻ. ഇതുമൂലം ദിവസങ്ങൾ കഴിയുംതോറും കുഴി വലുതാവുകയും റോഡിന്റെ അവസ്ഥ കൂടുതൽ ശോചനീയമാവുകയും ചെയ്യുകയാണ്.