പെരുമ്പാവൂർ: സഹകരണ രംഗത്ത് ആരോഗ്യ സുരക്ഷാ ഇൻഷ്വറൻസ് പദ്ധതി ആരംഭിച്ചു. കുന്നത്തുനാട് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആർ.എം.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗം പി.പി. അവറാച്ചൻ അദ്ധ്യക്ഷത വഹിച്ചു. ബേബി തോപ്പിലാൻ, വി.കെ.അയ്യപ്പൻ, ശാന്ത നമ്പീശൻ, രവി എസ്.നായർ, വിവിധ ബാങ്ക് പ്രസിഡന്റുമാരായ എം.ഐ.ബീരാസ്,പി.വൈ.പൗലോസ്, പി.വി.തോമസ്, ഷാജി സരിഗ, വിപിൻ കോട്ടേക്കൂടി, ജോഷി തോമസ്, സി.സി.രവി , വിജയൻ, എം.വി.ബെന്നി, വിജയചന്ദ്രൻ, കെ.വി. പീറ്റർ എന്നിവർ പ്രസംഗിച്ചു.