പെരുമ്പാവൂർ: കേരള ബ്രാഹ്മണ സഭ പെരുമ്പാവൂർ ഉപസഭയുടെ വാർഷിക പൊതുയോഗം നടത്തി. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ യോഗം അനുമോദിച്ചു. പ്രസിഡന്റ് എൻ. രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല അസി.പ്രൊഫസർ ഡോ.അരുൺ ജഗന്നാഥൻ, സെക്രട്ടറി സി.എസ്.വെങ്കിടേശ്വരൻ, ട്രഷറർ എസ്. വൈദ്യനാഥൻ, പ്രൊഫ.പി.എസ്.രാമചന്ദ്രൻ, വടർകുറ്റി സമൂഹം പ്രസിഡന്റ് എൻ.ഹരിഹര സുബ്രഹ്മണ്യ അയ്യർ, എസ്.രാമചന്ദ്രൻ, സി.വൈ.ഗംഗാധരൻ, കെ.ഹരി, വി.കൃഷ്ണൻ, അഡ്വ.എച്ച്.രാമനാഥൻ എന്നിവർ സംസാരിച്ചു.
ഉപസഭാ വനിതാ വിഭാഗത്തിന്റെ വാർഷിക പൊതുയോഗം പ്രസിഡന്റ് എസ്.ആർ.പാർവ്വതി അമ്മാളുടെ അദ്ധ്യക്ഷതയിൽ നടന്നു. വൈസ് പ്രസിഡന്റ് അഖില ഹരിഹര സുബ്രഹ്മണ്യ അയ്യർ, ജോയിന്റ് സെക്രട്ടറി രാജലക്ഷ്മി പാർത്ഥസാരഥി, ഉപസഭാ സെക്രട്ടറി സി.എസ്. വെങ്കിടേശ്വരൻ, മുൻ സെക്രട്ടറി എസ്. ലക്ഷ്മണൻ എന്നിവർ സംസാരിച്ചു.