പെരുമ്പാവൂർ: വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് മാറംപള്ളി ഡിവിഷൻ അഞ്ചാം വാർഡിലെ 58-ാം നമ്പർ വഞ്ചിനാട് അങ്കണവാടി സ്മാർട്ട് നിലവാരത്തിൽ നവീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ
ഷാജിത നൗഷാദ് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗവും വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ കെ.എം.അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷമീർ തുകലിൽ, പഞ്ചായത്ത് അംഗം അഷറഫ് ചീരേക്കാട്ടിൽ, മാറംപള്ളി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർമാരായ ടി.കെ.ഷിഹാബ്, ലൈല അബൂബക്കർ, പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കെ.കെ.ഷാജഹാൻ, കരീം പെരിയാർ, സലീം വാണിയക്കാടൻ, സലീം കുറ്റിയാനി, അജ്മൽ മുണ്ടേത്ത്, ഐ.സി.ഡി.എസ് സൂപ്പർവൈസർ ലളിത ദേവി, സി.വി.ലീല, ശ്രീജ അനിൽ എന്നിവർ സംസാരിച്ചു.