കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായുള്ള വികസന സെമിനാർ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.എം.ബഷീർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എ.സിബി പദ്ധതി വിശദീകരിച്ചു. ലൈഫ് ഭവനപദ്ധതി, ഗോത്ര സാരഥി, നൈപുണ്യനഗരം, ഗോത്രകല പരിപോഷണം ഭിന്നശേഷിക്കാർക്ക് കലാ-കായിക മത്സരങ്ങൾ, കൂവപ്പാറയിൽ കളിസ്ഥലം, സത്രപ്പടി കോളനി മാറ്റിപ്പാർപ്പിക്കൽ എന്നീ പ്രധാന പദ്ധതികൾ ഉൾപ്പെടെയുള്ളവ യോഗം വിലയിരുത്തി. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെയിംസ് കോറമ്പേൽ, ബേബി, കെ.എസ്.സനൂപ്, ജോഷി പൊട്ടയ്ക്കൽ, ഗോപി ബദറൻ, രേഖ രാജു, മേരി കുര്യാക്കോസ്, ഡെയ്‌സി ജോയി, ശ്രീജ ബിജു, ഷീല രാജീവ്, ആലീസ് സിബി, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സി.ജെ.എൽദോസ്,എൻ.ജോയി, സുനില ജോർജ് എന്നിവർ സംസാരിച്ചു.