കൊച്ചി: സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന തീവ്രയജ്ഞത്തിന്റെ ഭാഗമായി കഴിഞ്ഞമാസം ജില്ലയിൽ 54,510 ഫയലുകൾ തീർപ്പുകല്പിച്ചു. ജില്ലയിൽ ആകെ തീർപ്പാക്കിയ ഫയലുകളുടെ എണ്ണം 95,352 ആയി.

വാട്ടർ അതോറിറ്റി 3,243, പഞ്ചായത്ത് ഉപ ഡയറക്ടറുടെ ഓഫീസ് 7,063, കൊച്ചി പൊലീസ് കമ്മിഷണറേറ്റ് 2,201, എറണാകുളം റൂറൽ പൊലീസ് സ്റ്റേഷൻ 710, പട്ടിക ജാതി വികസന വകുപ്പ് ജില്ലാ ഓഫീസിനു കീഴിൽ 2,080 ഫയലുകളും കഴിഞ്ഞമാസം തീർപ്പാക്കിയതിൽ ഉൾപ്പെടും.

റവന്യൂ വകുപ്പിൽ 25,147 ഫയലുകൾ ജൂലായിൽ തീർപ്പാക്കി. ഫോർട്ട്‌കൊച്ചി റവന്യൂ ഡിവിഷൻ ഓഫീസ് 2,035, മുവാറ്റുപുഴ റവന്യൂ ഡിവിഷൻ ഓഫീസ് 1,528, ആലുവ താലൂക്ക് 1,800, കണയന്നൂർ താലൂക്ക് 3,539, കോതമംഗലം താലൂക്ക് 930, കുന്നത്തുനാട് താലൂക്ക് 1,477, മുവാറ്റുപുഴ താലൂക്ക് 1,500, പറവൂർ താലൂക്ക് 802, കൊച്ചി താലൂക്ക് 1,565 ഫയലുകളും തീർപ്പാക്കി.

കളക്ടറേറ്റിലെ ഓഫീസുകളിലായി 7,608 ഫയലുകൾ കഴിഞ്ഞമാസം തീർപ്പാക്കിയത്. മജിസ്റ്റീരിയൽ വിഭാഗത്തിൽ 2,460 ഉം ഭരണ നിർവഹണ വിഭാഗത്തിൽ 1,930 ഉം ഭൂപരിഷ്‌കരണ വിഭാഗത്തിൽ 1,627ഉം ഫയലുകൾ തീർപ്പാക്കി.