പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്തിലെ 1,2,3,4 വാർഡുകളിൽപ്പെട്ട ചേരാനല്ലൂർ, മങ്കുഴി, തോട്ടുവ, പ്രദേശങ്ങളിലെ വികസന മുരടിപ്പിനെതിരെ ബി.ജെ.പി ചേരാനല്ലൂർ വാർഡ് കമ്മിറ്റിയുടെ നേതൃത്യത്തിൽ സായാഹ്ന ധർണ നടത്തി. ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. ടി.പി.സിന്ധുമോൾ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.കെ.എസ്.ഷൈജു, ബി.ജെ.പി.ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് ദേവച്ചൻ പടയാട്ടിൽ എന്നിവർ സംസാരിച്ചു.