കൊച്ചി: കാലവർഷം ശക്തി പ്രാപിക്കുമെന്നു കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടും കൊച്ചി കോർപ്പറേഷൻ ആവശ്യമായ മുന്നൊരുക്കങ്ങൾ സ്വീകരിച്ചില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട കനാലായ മുല്ലശേരി കനാലിന്റെ നവീകരണം പൂർത്തീകരിക്കാത്തതിനാൽ വെള്ളക്കെട്ട് ഉണ്ടാകുമെന്ന് അറിയാമായിരുന്നിട്ടും ഈ ഭാഗത്തെ വെള്ളം പമ്പ് ചെയ്ത് നീക്കുന്നതിന് ശ്രമിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് ആന്റണി കുരിത്തറയും യു.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി എം ജി അരിസ്റ്റോട്ടിലും പറഞ്ഞു.