
ആലുവ: വിദ്യാർത്ഥികളിൽ നവീനാശയങ്ങൾ വളർത്തിയെടുക്കുക, സംരംഭകത്വം വികസിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ ആലുവ സെന്റ് സേവ്യേഴ്‌സ് കോളെജിലെ ഇൻകുബേഷൻ സെന്റർ മന്ത്രി പി.രാജീവ് ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു. അൻവർ സാദത്ത് എം.എൽ.എ നാടമുറിച്ചു.
ഇന്നോവേഷൻ കൗൺസിലിന്റെയും ഐ.ഇ.ഡി.സിയുടെയും നേതൃത്വത്തിലാണ് ഇൻകുബേഷൻ സെന്റർ തുറന്നത്. വിദ്യാർത്ഥികളിൽ സംരംഭം പ്രോത്സാഹിപ്പിക്കാൻ ഇൻകുബേഷൻ സെന്ററുകൾ സഹായിക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.
പ്രിൻസിപ്പൽ പ്രൊഫ ഡോ.മിലൻ ഫ്രാൻസ് അദ്ധ്യക്ഷത വഹിച്ചു. അൻവർ സാദത്ത് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കേരള സ്റ്റാർട്ടപ്പ് മിഷൻ പ്രൊജക്ട് ഡയറക്ടർ കാർത്തിക് പരശുറാം, ജില്ലാ ഇൻഡസ്ട്രീസ് സെന്റർ ജനറൽ മാനേജർ പി.എ.നജീബ്, സ്റ്റാർട്ടപ്പ് മിഷൻ അസിസ്റ്റന്റ് മാനേജർ ബെർജിൻ എസ്. റസൽ, സംരംഭകമിത്ര സെക്രട്ടറി സാമുവൽ മാത്യു, ഐ.ഇ.ഡി.സി നോഡൽ ഓഫീസർ ബിലു ജോബ്, കോളേജ് യൂണിയൻ ചെയർപേഴ്‌സൺ അതാലിയ ബെന്നി എന്നിവർ പങ്കെടുത്തു.