guru

പെരുമ്പാവൂർ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും നിയമസഭാ സ്പീക്കറുമായിരുന്ന പി.പി.തങ്കച്ചന്റെ 84-ാം പിറന്നാളിൽ വായനാ പൂർണിമയുടെ നേതൃത്വത്തിൽ അദ്ദേഹത്തെ ശതാഭിഷേക സുവർണ പുരസ്‌കാരം നൽകി ആദരിച്ചു. പിറന്നാൾ സമ്മാനമായി ആശ്രമം എൽ.പി.സ്‌കൂളിനായി 51 കൈപ്പുസ്തകങ്ങൾ പി.പി.തങ്കച്ചനിൽ നിന്ന് ഹെഡ്മിസ്ട്രസ് അനു മാത്യു ഏറ്റുവാങ്ങി. വായനാ പൂർണ്ണിമ കോ ഓർഡിനേറ്റർ ഇ.വി. നാരായണൻ, ട്രഷറർ എം.എം ഷാജഹാൻ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പി.കെ.മുഹമ്മദ് കുഞ്ഞ്, വിദ്യാർത്ഥികളായ നിയാൻ നൗഷാദ്, ഹഫീദ് അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.