കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളെ ബാധിക്കുന്ന ബഫർസോൺ വിഷയം നിയമസഭയിൽ ശക്തമായി ഉന്നയിച്ച് കേരള സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയ മൂവാറ്റുപുഴ എം.എൽ.എയും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ മാത്യു കുഴൽനാടന് കുട്ടമ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സ്വീകരണം നൽകി. ബഫർസോൺ വിഷയവുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിശദീകരണയോഗം മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുട്ടമ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോഷി പൊട്ടക്കൽ അദ്ധ്യക്ഷത വഹിച്ചു. കുട്ടമ്പുഴ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ്. സിബി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എബി എബ്രഹാം, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ, വിരിയഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റുമാരായ കാന്തി വെള്ളക്കയ്യൻ, സൈജന്റ് ചാക്കോ, മാമച്ചൻ,സി.ജെ.എൽദോസ്, പീറ്റർ മാത്യു ,ഫ്രാൻസിസ് ചാലിൽ, ജെയിംസ് കോറമ്പിൽ, ആഷബിൻ ജോസ്, ബേബി മൂലയിൽ,എൽദോസ് ബേബി, എൽദോസ് പൈലി,ജോളി ആന്റണി ഫ്രാൻസിസ് ആന്റണി, മുരളി കുട്ടമ്പുഴ, മേരി കുര്യാക്കോസ്, പി.ജി.സ്വാഗത്, മുജീബ്, ബേസിൽ തേക്കുംകൂടിയിൽ, ജോസഫ് രഞ്ജിത് തുടങ്ങിയവർ സംസാരിച്ചു.