ആലുവ: കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ ചെറുക്കാൻ 'വളരട്ടെ വാടാതിരിക്കട്ടെ' പദ്ധതിയുമായി എറണാകുളം റൂറൽ ജില്ലാ പൊലീസ്. ഇതിന്റെ ഭാഗമായി പിങ്ക് പൊലീസുദ്യോഗസ്ഥർ സ്‌കൂളുകളിൽ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കും. അഡീഷണൽ എസ്.പി കെ.എം. ജിജിമോനാണ് പദ്ധതിയുടെ നിർവഹണച്ചുമതല.പോക്‌സോ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ജില്ലാ പൊലീസ് മേധാവി വിവേക് കുമാർ പറഞ്ഞു.