road

ആലുവ: പെരുമ്പാവൂർ ദേശസാത്കൃത റോഡിലെ മരണക്കുഴികളിൽ അപകടങ്ങൾ തുടർക്കഥയായിട്ടും നിസംഗത പുലർത്തുന്ന പി.ഡബ്ളിയു.ഡി അധികൃതർക്കെതിരെ ആലുവ പൗരാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.

കുട്ടമശേരി ഗവ.ഹയർ സെക്കൻഡറിന് സ്‌കൂളിന് സമീപമായിരുന്നു പ്രതിഷേധം. ദിവസേന നിരവധി പേർക്കാണ് ഇവിടെയുള്ള കുഴിൽ വീണ് പരിക്കേൽക്കുന്നത്. കൂടുതലും ഇരുചക്ര വാഹനങ്ങളാണ്. കൂടാതെ വാഹനങ്ങളും തകരാറിലാകുന്നു. തോട്ടുമുഖം, മഹിളാലയം ന്യൂ ഇറ, ചൊവ്വര, ആനിക്കാട് കവല, ചാലയ്ക്കൽ, പെരിയാർ പോട്ടറിസ് തുടങ്ങിയിടങ്ങളിലെല്ലാം റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.
പൗരാവകാശ സംരക്ഷണ സമിതി സെക്രട്ടറി സാബു പരിയാരത്, ഷഹബാസ് ഷാഫി, സുലൈമാൻ അമ്പലപ്പറമ്പ്, ബ്രിണ്ണർ ചെന്താര, അബ്ബാസ് ചെമ്മനാട്, ഇസ്മായിൽ ചെന്താര, ഫെമീർ ഉമ്മർ, നിസാർ കരിമ്പായിൽ, അലി മുണ്ടേത്ത് തുടങ്ങിയവർ നേതൃത്വം നൽകി. ഇന്ന് രാവിലെ 10 മണിക്ക് കുട്ടമശേരിയിൽ നാട്ടുകാരുടെ പ്രതിഷേധ ധർണയും സംഘടിപ്പിച്ചിട്ടുണ്ട്.