പറവൂർ: കനത്തമഴ തുടരുന്ന സാഹചര്യത്തിൽ പറവൂർ താലൂക്കുതല ദ്രുതകർമസേന യോഗം സബ് കളക്ടർ പി. വിഷ്ണുരാജ് അദ്ധ്യക്ഷതയിൽ നടന്നു. താലൂക്കിലെ സാഹചര്യങ്ങൾ വിലയിരുത്തി. പ്രശ്നബാധിത പ്രദേശങ്ങളിൽനിന്ന് അടിയന്തരമായി ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനായി ക്യാമ്പുകൾ തുടങ്ങും. താലൂക്ക് എമർജൻസി ഓപ്പറേഷൻ സെന്റർ ഉടൻ സജ്ജമാക്കും. തഹസിൽദാർ കെ.ആർ. അംബിക, ഡെപ്യൂട്ടി തഹസിൽദാർ ടി.ആർ. സംഗീത്, ഡിവൈ.എസ്‌.പി എം.കെ. മുരളി, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ, ഫയർ ആൻഡ് റസ്‌ക്യൂ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. തഹസിൽദാരുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസർമാരുടെ യോഗവും നടന്നു.