തൃക്കാക്കര: യുവതി അടക്കം ലിഫ്റ്റിൽ കുടുങ്ങിയ മൂന്ന് പേരെ ഫയർ ഫോഴ്സെത്തി രക്ഷിച്ചു.
ഇന്നലെ രാവിലെ പത്തരയോടെ പാലാരിവട്ടം സിഗ്നൽ ജംഗ്ഷന് സമീപത്തെ വങ്കാരത്ത് ബിൽഡിംഗിലാണ് സംഭവം. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് ഇവർ. എട്ടുനിലകളുളള കെട്ടിടത്തിൽ സംഭവ സമയം കെയർടെക്കറോ സുരക്ഷാ ജീവനക്കാരോ ഉണ്ടായിരുന്നില്ല. ഓഫീസിലെ ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് തൃക്കാക്കര സ്റ്റേഷൻ ഓഫീസർ കെ.എൻ സതീശന്റെ നേതൃത്വത്തിൽ സംഘം സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ മൂവരെയും പുറത്തെത്തിക്കുകയായിരുന്നു. സുരക്ഷാ സംവിധാനങ്ങളിലാതെയാണ് കെട്ടിടം പ്രവർത്തിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.