ആലുവ: ആലുവ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ നിർമ്മാണം മുടങ്ങിയതിനെ തുടർന്ന് അൻവർ സാദത്ത് എം.എൽ.എയുടെ പരാതിയുടെ അടിസ്ഥാനത്തഇൽ ഗതാഗത മന്ത്രി ഉന്നതതല ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു. നാളെ വൈകിട്ട് മൂന്നിന് മന്ത്രിയുടെ ചേമ്പറിലാണ് യോഗം. നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ, കെ.എസ്.ആർ.റ്റി.സി എം.ഡി അടക്കമുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും അടിയന്തര മീറ്റിംഗ് വിളിച്ചു കൂട്ടണമെന്നാണ് എം.എൽ.എ ആവശ്യപ്പെട്ടിരുന്നത്.