
അങ്കമാലി:ആധുനിക സൗകര്യങ്ങളോടെ അങ്കമാലിയിൽ സജ്ജമായ രാജഗിരി മെഡിക്കൽ സെന്ററിന്റെ ഉദ്ഘാടനം റോജി എം. ജോൺ എം.എൽ.എ നിർവഹിച്ചു. ആരോഗ്യ മേഖലയിൽ ദീർഘനാളത്തെ പ്രവർത്തനമികവും പാരമ്പര്യവുമുള്ള രാജഗിരി ഹെൽത്ത്കെയർ ആൻഡ് എഡ്യുക്കേഷൻ ട്രസ്റ്റിന്റെ പുതിയ സംരംഭമാണ് രാജഗിരി മെഡിക്കൽ സെന്റർ.
തുടക്കത്തിൽ 20 കിടക്കകളാണ് രാജഗിരി മെഡിക്കൽ സെന്ററിൽ ഉണ്ടാവുക. ജനറൽ മെഡിസിൻ, ജനറൽ സർജറി, പീഡിയാട്രിക്സ്, ഗൈനക്കോളജി, ഇ.എൻ.ടി, ഓർത്തോപീഡിക്സ് തുടങ്ങിയ ഡിപ്പാർട്ടുമെന്റുകളിൽ ഒ.പി സൗകര്യം സജ്ജമാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ലാബ്, ഫാർമസി എന്നീ സൗകര്യങ്ങളുമുണ്ട്.
രാജഗിരി മെഡിക്കൽ സെന്റർ ഡയറക്ടർ ഫാ.ജോയ് കിളിക്കുന്നേൽ, രാജഗിരി ആശുപത്രി എക്സിക്യുട്ടീവ് ഡയറക്ടർ ആൻഡ് സി.ഇ.ഒ ഫാ.ജോൺസൻ വാഴപ്പിള്ളി, സി.എം.ഐ സേക്രട്ട് ഹാർട്ട് പ്രൊവിൻസ് പ്രൊവിൻഷ്യൽ ഫാ.ബെന്നി നല്കര എന്നിവർ സംബന്ധിച്ച ചടങ്ങിൽ അങ്കമാലി സെന്റ് ജോർജ് ബസലിക്ക വികാരി ഫാ. ജിമ്മി പൂച്ചക്കാട്ട് മെഡിക്കൽ സെൻറർ നാടിനു സമർപ്പിച്ചു. വാർഡ് കൗൺസിലർ ലില്ലി ജോയ്, സി.പി.എം ഏരിയാ സെക്രട്ടറി കെ.കെ.ഷിബു, രാജഗിരി ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ.സണ്ണി പി. ഓരത്തേൽ എന്നിവർ സംസാരിച്ചു.