c-itu
സി.ഐ.ടി.യു സംഘാടക സമിതി യോഗം അഖിലേന്ത്യ സെക്രട്ടറി കെ. ചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു

കളമശേരി: ഒക്ടോബർ 15,16 തീയതികളിൽ ഏലൂരിൽ നടക്കുന്ന സി.ഐ.ടി.യു ജില്ലാ സമ്മേളനത്തിന്റെ സംഘാടകസമിതി രൂപീകരിച്ചു. യോഗം എസ്.സി.എസ് മേനോൻ ഹാളിൽ അഖിലേന്ത്യാ സെക്രട്ടറി കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോൺ ഫെർണ്ടസ് അദ്ധ്യക്ഷനായി. സെക്രട്ടറി പി.ആർ. മുരളീധരൻ, എസ്. ശർമ്മ, കെ.എൻ. ഗോപിനാഥ്, കെ.ബി. വർഗീസ്, ദീപ കെ.രാജൻ, അഡ്വ. പി.എം. മുജീബ് റഹ്മാൻ എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി എ.ഡി. സുജിൽ (ചെയർമാൻ), എ.എം. യൂസഫ്, എ.പി. ലൗലി, പി.എ. ഷെറീഫ്, കെ.ബി. സുലൈമാൻ (വൈസ് ചെയർമാൻമാർ), അഡ്വ. പി.എം. മുജീബ് റഹ്മാൻ (ജനറൽ കൺവീനർ), ഹെന്നി ബേബി, എം.എം ജബ്ബാർ, പി .കൃഷ്ണദാസ്, പി.എ. ഷിബു (ജോയിന്റ് കൺവീനർമാർ), വി. പി ഡെന്നി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.