കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി കാന കോരൽ, ഓപ്പറേഷൻ ബ്രേക്ക് ത്രൂ തുടങ്ങിയ പദ്ധതികൾക്കായി കോടികൾ ചെലവഴിച്ചിട്ടും തുടർച്ചയായി ഏതാനും മണിക്കൂറുകൾ മഴ പെയ്താൽ നഗരം വെള്ളക്കെട്ടിലാകുന്നത് തടയാൻ ദുരന്തനിവാരണ നിയമ നടപടികൾ സ്വീകരിക്കണമെന്ന് എറണാകുളം വികസന സമിതി ആവശ്യപ്പെട്ടു. കനാൽ കൈയേറ്റങ്ങൾ ഒഴിപ്പിക്കുക, തേവര പേരണ്ടൂർ കനാലിലേക്ക് മാലിന്യം ഒഴുക്കുന്നത് തടയുക, ഓടകൾക്ക് കുറുകെ ഒഴുക്കിനു തടസമാകുന്ന രീതിയിലുള്ള കേബിളുകളും കുടിവെള്ള പൈപ്പുകളും മാറ്റി സ്ഥാപിക്കുക, പ്ലാസ്റ്റിക്ക് നിരോധനം കർശനമാക്കുക തുടങ്ങിയ നടപടികൾ സ്വീകരിക്കണമെന്ന് പ്രസിഡന്റ് കെ.എസ്. ദിലീപ് കുമാർ ആവശ്യപ്പെട്ടു.