അങ്കമാലി: മൂക്കന്നൂർ ഗ്രാമപഞ്ചായത്തിൽ വൈസ് പ്രസിഡന്റായി ജയ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായിരുന്ന ലൈജൊ ആന്റു രാജിവച്ചിതനെ തുടർന്നായിരുന്നു തിരഞ്ഞെടുപ്പ് . യു.ഡി.എഫ് സ്ഥാനാർത്ഥിയായ ജയ രാധാകൃഷ്ണൻ 5 നെതിരെ 8 വാട്ടുകൾക്ക്‌ സി.പി.എം സ്ഥാനാർത്ഥിയായ സിജി ജിജുവിനെ തോൽപ്പിച്ചു. ആലുവ തഹസിൽ ദാർ (ഭൂരേഖ) രേഖ ആർ. വരണാധികാരിയായിരുന്നു.