മട്ടാഞ്ചേരി:കനത്ത മഴയിലുണ്ടായ വെള്ളക്കെട്ടിനെ തുടർന്ന് മട്ടാഞ്ചേരിയിൽ റേഷൻ കടയിൽ വെള്ളം കയറി. മട്ടാഞ്ചേരി മുഹിയദ്ധീൻ പള്ളിക്ക് മുൻവശത്തെ സി.എ.ഫൈസൽ ലൈസൻസിയായുള്ള എ.ആർ.ഡി 57 നമ്പർ റേഷൻ കടയിലാണ് വെള്ളം കയറിയത്. പതിനഞ്ചോളം ചാക്ക് ഭക്ഷ്യ ധാന്യങ്ങൾ നശിഞ്ഞു. അരി,ഗോതമ്പ് എന്നിവയാണ് നശിഞ്ഞത്. കടയുടമ അധികാരികൾക്ക് പരാതി നൽകി.