തൃക്കാക്കര: ജി.സി.ഡി.എയ്ക്ക് വാടകയിനത്തിൽ പിരിഞ്ഞുകിട്ടാനുള്ളത് 4,94,88,270 രൂപ. ഉദ്യോഗസ്ഥരുടെ അലംഭാവമാണ് വാടക പിരിച്ചെടുക്കാത്തതിന് കാരണമെന്നാണ് ആക്ഷേപം.
വാടക കുടിശിക വരുത്തിയിരുന്നത് 371 കച്ചവടക്കാരാണ്. അതിൽ രണ്ടുമാസം മുതൽ 266 മാസം വരെ കുടിശിക വരുത്തിയവരുണ്ട്.
ഇരുപത്ത് മാസത്തിൽ കൂടുതൽ കുടിശികയുള്ളവർ അൻപത്തി മൂന്ന് പേരാണ്. രണ്ട് മാസത്തിൽ കൂടുതൽ കുടിശികയുള്ളവർ ആറുപേർ. അതിൽ 146 കടമുറികളുടെ കുടിശിക എത്രയെന്ന് കണക്കുകളില്ല. ഇതും കൂടി ചേരുമ്പോൾ ഭീമമായ തുകയാണ് പിരിഞ്ഞു കിട്ടാനുള്ളത്.
കടമുറികൾ ലേലത്തിലെടുത്തശേഷം മറിച്ചുവാടകയ്ക്ക് നൽകരുതെന്നാണ് ചട്ടം. ഒരു വ്യക്തി ഒമ്പത് കടമുറികൾ ലേലത്തിൽ പിടിക്കുകയും ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് മറിച്ച് വടകയ്ക്ക് നൽകുകയും ചെയ്തിട്ടുണ്ട്. കൂടാതെ ലക്ഷങ്ങൾ വാടക കുടിശിക വരുത്തിയിട്ടുണ്ട്.
ജി.സി.ഡി.എയ്ക്ക് വാടകയിനത്തിൽ പിരിഞ്ഞുകിട്ടാനുള്ള തുക അടിയന്തരമായി പിരിച്ചെടുക്കാനുള്ള നടപടി സ്വീകരിക്കണം. ഈ കടമുറികൾ ലേലത്തിൽ എടുത്തവർ തന്നെയാണോ കച്ചവടം നടത്തുന്നതെന്ന് പരിശോധിക്കണം
രാജു വാഴക്കാല
വിവരാവകാശ പ്രവർത്തകൻ