മൂവാറ്റുപുഴ: സി.പി.ഐ എറണാകുളം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പതാകജാഥയുടെ സ്വാഗത സംഘം രൂപീകരണയോഗം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ബാബു പോൾ ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സിക്യുട്ടീവ് അംഗം എൻ.അരുൺ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളായ കെ.എൻ.ഗോപി, എൽദോ എബ്രഹാം, എം.പി.രാധാകൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗം പി.കെ.ബാബുരാജ്, മണ്ഡലം സെക്രട്ടറിമാരായ ജോളി പൊട്ടയ്ക്കൽ (മൂവാറ്റുപുഴ) ജിൻസൺ വി.പോൾ (പിറവം) എം.പി.ജോസഫ് (കുന്നത്തുനാട്) എ.ഐ.ടി.യു.സി സംസ്ഥാന വർക്കിംഗ് കമ്മറ്റി അംഗം കെ.എ.നവാസ് എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ഭാരവാഹികളായി ബാബു പോൾ, എൻ.അരുൺ (രക്ഷാധികാരികൾ) എൽദോ എബ്രഹാം (ചെയർമാൻ) കെ.എ.നവാസ്, വിൻസൻ ഇല്ലിക്കൽ, സീന ബോസ് (വൈസ് ചെയർമാൻമാർ) ജോളി പൊട്ടയ്ക്കൽ (കൺവീനർ) ഇ.കെ സുരേഷ്, പോൾ പൂമറ്റം, കെ.പി.അലിക്കുഞ്ഞ് (ജോ.കൺവീനർ) പി.കെ. ബാബുരാജ് ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.