കൊച്ചി: പെൻഷൻ ക്ഷേമനിധി ഉൾപ്പെടെ പരസ്യമേഖലയിലെ തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് പി.വി. ശ്രീനിജിൻ എം.എൽ.എ പറഞ്ഞു. ഓൾ കേരള ഔട്ട്‌ഡോർ അഡ്വർടൈസിംഗ് വർക്കേഴ്‌സ് യൂണിയൻ എറണാകുളം ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ.സി.പി ജില്ാല പ്രസിഡന്റ് ടി.പി. അബ്ദുൾ അസീസ് തിരിച്ചറിയൽ കാർഡ് വിതരണംചെയ്തു. അഡ്വർടൈസിംഗ് വർക്കേഴ്‌സ് യൂണിയൻ എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എ. നവാസ്, സംസ്ഥാന പ്രസിഡന്റ് കെ.കെ. ജയപ്രകാശ്, എൻ.സി.പി ജില്ലാ ജനറൽസെക്രട്ടറി റെജി ഇല്ലിക്കപ്പറമ്പിൽ, എൻ.എൽ.സി ജില്ലാ പ്രസിഡന്റ് ഷെറോൺ തൈവേപ്പിൽ, എൻ.എം.സി ജില്ലാ പ്രസിഡന്റ് ജോളി ആന്റണി, യൂണിയൻ ജില്ലാ സെക്രട്ടറി ദിലീപ്കുമാർ, ട്രഷറർ റോബിൻ മഞ്ഞുമ്മൽ തുടങ്ങിയവർ പങ്കെടുത്തു.