
കാലടി: കാലടി സായ് ശങ്കര ശാന്തി കേന്ദ്രത്തിൽ രാമായണോത്സവം നടത്തി. രാമായണോത്സവത്തോടനുബന്ധിച്ച് ഭാഗവതകോകിലം വെൺമണികൃഷ്ണൻ നമ്പൂതിരിപ്പാട്, വെൺമണി രാധ അന്തർജനം എന്നിവരുടെ നേതൃത്വത്തിൽ സമൂഹ രാമായണപാരായണം നടന്നു.വെൺമണി കൃഷ്ണൻ നമ്പൂതിരി രാമായണം സന്ദേശം നൽകി. തുടർന്ന് രാമായണ സങ്കീർത്തനം ഭജന, പ്രസാദ വിതരണം, മംഗള ആരതി എന്നിവയുമുണ്ടായിരുന്നു. സായ് ശങ്കരശാന്തി കേന്ദ്രം ഡയറക്ടർ പി.എൻ.ശ്രീനിവാസൻ പരിപാടികൾക്ക് നേതൃത്വം നൽകി.