t
നവ സങ്കൽപ്പ് പദയാത്രയോടനുബന്ധിച്ച് തൃപ്പൂണിത്തുറയിൽ നടന്ന ആലോചനായോഗം ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: സ്വാതന്ത്ര്യത്തിന്റെ 75-ാമത് വാർഷികാഘോഷത്തോട് അനുബന്ധിച്ച് ഡി.സി.സി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് നയിക്കുന്ന നവ സങ്കൽപ്പ് പദയാത്രയ്ക്ക് 14ന് വൈകിട്ട് മൂന്നിന് തൃപ്പൂണിത്തുറയിൽ സ്വീകരണം നൽകും. പദയാത്രയിൽ തൃപ്പൂണിത്തുറയിൽനിന്ന് 1500 പേർ പങ്കെടുക്കും.

കെ. ബാബു എം.എൽ.എ (ചെയർമാൻ), സി. വിനോദ്, ബെയ്സിൽ മൈലന്തറ (ജനറൽ കൺവീനർമാർ), അഡ്വ. ടി.കെ. ദേവരാജൻ (ട്രഷറർ) എന്നിവരുൾപ്പെട്ട 151 അംഗ സ്വാഗതസംഘം രൂപീകരിച്ചു. എൻ.ആർ. ശ്രീകുമാർ (പ്രോഗ്രാം കമ്മിറ്റി), രാജു പി. നായർ (പബ്ലിസിറ്റി), ആർ.കെ. സുരേഷ് ബാബു (ജാഥ) എന്നിവരുടെ നേതൃത്വത്തിൽ സബ്കമ്മിറ്റി രൂപികരിച്ചു. യോഗം ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി. വിനോദ് അദ്ധ്യക്ഷനായിരുന്നു.