കൊച്ചി: സംസ്ഥാന സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന മാദ്ധ്യമ പഠനകോഴ്സിലേക്ക് അപേക്ഷക്ഷണിച്ചു. ഒരുവർഷം ദൈർഘ്യമുള്ള കോഴ്സിൽ, ടെലിവിഷൻ വാർത്താ ചാനലുകളിലും, ഡിജിറ്റൽ വാർത്താ ചാനലുകളിലും പഠനസമയത്ത് പരിശീലനവും പ്ലേസ്‌മെൻറ് സഹായവും ലഭിക്കും. വാർത്താ അവതരണം, പ്രോഗ്രാം ആങ്കറിംഗ്, മൊബൈൽ ജേണലിസം (മോജോ), വീഡിയോ എഡിറ്റിംഗ്, കാമറ എന്നിവയിലും പരിശീലനം ലഭിക്കും. അപേക്ഷിക്കേണ്ട അവസാനതീയതി ആഗസ്റ്റ് 10. അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും ഫോൺ: 9544958182.