പള്ളുരുത്തി: ഗുരുധർമ്മ പ്രചാരണസഭ വാർഷിക പൊതുയോഗവും ജില്ലാ ഭാരവാഹികളെ ആദരിക്കൽ ചടങ്ങും നടന്നു. കുമ്പളങ്ങി ഇല്ലിക്കൽ സ്ക്കൂൾ ഹാളിൽ നടന്ന യോഗത്തിൽ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഗീതാ സുബ്രമണ്യൻ (പ്രസിഡന്റ്), ചന്ദ്രമതി പ്രതാപൻ (വൈസ് പ്രസിഡന്റ്), ശ്യാമള ശിവൻ (സെക്രട്ടറി), ഉണ്ണിമായ (ജോ. സെക്രട്ടറി), ലീലാ രാജപ്പൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
കേന്ദ്ര കമ്മിറ്റിഅംഗം റാണി മണി, ജില്ലാ ഭാരവാഹികളായ പി.എം. മധു, എം.ബി. രാജൻ, പി.പി. ബാബു, സുലഭ വൽസൻ, എ.എ. അഭയ്, പി.ബി. ഷാജിമോൻ, മിനി പ്രദീപ്, കെ.എസ്.സുരേഷ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.