mega-medical-camp

കരുമാല്ലൂർ: പഞ്ചായത്ത് നാലാം വാർഡ് വികസന സമിതിയും പറവൂർ ലയൺസ് ക്ലബ്ബും ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസും സംയുക്തമായി സുകൃതം സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മുൻ ജില്ലാ കളക്ടർ എം.ജി. രാജമാണിക്യം ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മേനാച്ചേരി അദ്ധ്യക്ഷനായി. വാർഡ്‌ അംഗം കെ.എം. ലൈജു, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.പി. അനിൽകുമാർ, പഞ്ചായത്ത് അംഗം പോൾസൺ ഗോപുരത്തിങ്കൽ, ലയൺസ് ക്ലബ്ബ് പറവൂർ നോർത്ത് പ്രസിഡന്റ് സഹി സതീഷ്, സെക്രട്ടറി പി.ആർ. മുരളി, ക്യാമ്പ് കോ-ഓർഡിനേറ്റർ ബിനോജ്, എസ്.എൻ. ജിസ്റ്റ്, എൻ.എസ്.എസ് കോ-ഓർഡിനേറ്റർ സുശീല എന്നിവർ പ്രസംഗിച്ചു. 10 വിഭാഗങ്ങളിലായി 414 പേരെ പരിശോധിച്ചു. ഡോക്ടർമാർ, ആശുപത്രി ജീവനക്കാർ, ആശാപ്രവർത്തകർ അങ്കൺവാടി ജീവനക്കാർ, കുടുംബശ്രീ തൊഴിലുറപ്പ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു