മരട്: അങ്കണവാടി കുട്ടികൾക്ക് ആഴ്ച്ചയിൽ രണ്ട് ദിവസം മുട്ടയും പാലും നൽകുന്ന പോഷകാഹാര വിതരണ പദ്ധതി 'പോഷക ബാല്യം - കുട്ടിക്കുരുന്നുകൾക്ക് ഇരട്ടിക്കരുത്ത്' പദ്ധതിയുടെ ഭാഗമായി മരട് നഗരസഭാ 9-ാം ഡിവിഷൻ 4-ാം നമ്പർ അങ്കണവാടിയിൽ സംഘടിപ്പിച്ച ചടങ്ങ് നഗരസഭാ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചന്ദ്രകലാധരൻ ഉദ്ഘാടനം ചെയ്തു. ആശാ വർക്കർ അംബിക ദേവി, ജോർജ് ആശാരിപ്പറമ്പിൽ, ടി.ആർ. രാജി, രമ അയിനിവാര്യം, വിജയൻ, ജസ്സി എന്നിവർ സംസാരിച്ചു.